Circular 02/2017_Kerala Circle

ALL INDIA SAVINGS BANK CONTROL EMPLOYEES UNION
KERALA CIRCLE
(Recognized Union of Department of Posts)
CHQ: Nirmalyam, Erezha North, Chettikulangara,  Mavelikara – 690 106

                                                            CIRCULAR No. 2/2017

പ്രീയപ്പെട്ട സുഹൃത്തുക്കളെ ,

                   അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ അസിസ്റ്റൻറ്സെക്രട്ടറി (നോർത്തേൺ റീജിയൺ) വി. ശ്രീനിവാസന്റെ ഓർമ്മ നിലനിർത്തിക്കൊണ്ട്   കോട്ടയത്തെശ്രീനി നഗറിൽ” 13 .05 .2017 നടന്ന സർക്കിൾ വർക്കിംഗ് കമ്മിറ്റിയും   ദ്വവാർഷിക  സർക്കിൾ സമ്മേളനവും അംഗങ്ങളുടെ പങ്കാളിത്തം ഒന്ന് കൊണ്ടുതന്നെ വളരെ  ശ്രദ്ധേയമായിരുന്നു. കുടുംബാംഗങ്ങളെക്കൂടി  ഉൾപ്പെടുത്തി സമ്മേളനത്തിനോടൊപ്പം സംഘടിപ്പിച്ചവഞ്ചിവീടു”  യാത്ര SBCO ജീവനക്കാരുടെ കുടുംബ സംഗമമാക്കി മാറ്റുവാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർഥ്യമുണ്ട്സമ്മേളനം വൻ വിജയമാക്കിയ അംഗങ്ങളേയും അവരുടെ  കുടുംബാംഗങ്ങളേയും ആദ്യം തന്നെ  ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ  .

                  SBCO കളുടെ പ്രവർത്തന രീതിയിൽ കാര്യമായ മാറ്റങ്ങൾ വരാനിടയായ  “കോർ ബാങ്കിങ് സൊല്യൂഷന്” ശേഷം നടന്ന സർക്കിൾ സമ്മേളനമായതുകൊണ്ടു തന്നെ ചർച്ചകളിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. CBS  മായി ബന്ധപ്പെട്ട അംഗങ്ങളുടെ സംശയങ്ങൾക്ക് ശ്രീമതി സി ജെ ലിസി യും ശ്രീ കെ ചന്ദ്രബാബുവും മറുപടി നൽകി .സംഘടനാ പ്രവർത്തനങ്ങളുടെ ചർച്ചയിൽ ജീവനക്കാരുടെ പ്രധാന പ്രശ്നങ്ങൾ ഡിവിഷണൽ തലത്തിൽ പരിഹരിക്കപ്പെടേണ്ടവ ആണെന്നും എന്നാൽ പലപ്പോഴും മതിയായ പരിഗണന ഡിവിഷണൽ അധികാരികൾ നൽകുന്നില്ല എന്ന അംഗങ്ങളുടെ അഭിപ്രായം അംഗീകരിച്ചുകൊണ്ടും, ഡിവിഷണൽ അധികാരികളുമായി നടന്നു വരുന്ന പ്രതിമാസ മീറ്റിംഗുകളിൽ യൂണിയൻ പ്രതിനിധികൾ നിർബന്ധമായും പങ്കെടുക്കണമെന്ന് തീരുമാനിച്ചു. പ്രതിമാസ മീറ്റിംഗുകളിൽ അവതരിപ്പിക്കപ്പെടുന്ന വിഷയങ്ങളും അവക്ക് ലഭിക്കുന്ന മറുപടിയും യഥാസമയം സർക്കിൾ സെക്രട്ടറിയെ തുടർനടപടികൾക്കായി അറിയിക്കണമെന്ന് ഓർമിപ്പിക്കുന്നു .

അഖിലേന്ത്യ തലത്തിൽ ശ്രീ വി കെ മൗര്യ , ശ്രീ ബി ബി ശർമ്മ , ശ്രീ കേശവ റാവു എന്നിവരുടെ നേതൃത്വത്തിൽ നിലവിലുള്ള കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ SBCO ജീവനക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹരിക്കുകയും ചെയ്യുന്നതിന്റെ ഫലങ്ങൾ നമുക്ക് ലഭിച്ചു വരുന്നു. പ്രത്യേകിച്ചും കാലങ്ങളായി പരിഹരിക്കപ്പെടാതിരുന്ന കോടതി കേസുകളുടെ വിധി നമുക്ക് അനുകൂലമാക്കുവാൻ കഴിഞ്ഞത് പ്രത്യേകം ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. “ഓഡിറ്റർ സ്റ്റാറ്റസ്” കേസിലും നമുക്ക് അനുകൂലമായ വിധി ഉണ്ടാകും എന്ന് കരുതുന്നു അതിനുവേണ്ടി കാത്തിരിക്കുന്നു.

സർക്കിൾ കേഡറായ SBCO  യുടെ sanctioned strength പോലും കൃത്യമായി ലഭ്യമല്ല എന്ന നിലയിലേക്ക് സർക്കിൾ അധികാരികൾ എത്തിയ അവസരത്തിൽ,  ഉത്തരവാദിത്വമുള്ള  യൂണിയൻ എന്ന നിലയിൽ യൂണിയന്റെ കൈവശമുണ്ടായിരുന്ന ഡിപ്പാർട്മെൻറ് ഓർഡറുകളുടെ പകർപ്പുകൾ പൂർണമായി നൽകി യൂണിയൻ അതിന്റെ നിലപാടാണ് ശരിയെന്നു സർക്കിൾ അധികാരികളെ ബോധ്യപ്പെടുത്തി. തുടർന്ന്  അതനുസരിച്ചു നേരത്തേ ഇറക്കിയ ഉത്തരവുകൾ പരിഷ്കരിക്കാൻ അവർ പ്രേരിതരാകേണ്ടിയും വന്നു എന്നതിൽ  യൂണിയൻ  അഭിമാനം കൊള്ളുന്നു.


                                                                                                                                                (മറുപുറം)

ഇന്നും നമ്മുടെ യൂണിയനിൽ അംഗത്വം എടുക്കുവാൻ മടിച്ചു നിൽക്കുന്ന കേരളസർക്കിളിലെ  SBCO ജീവനക്കാരോട് ഒരു വാക്ക്…..

അംഗീകാരത്തിന് അർഹതയില്ലാത്തതും വെറും രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യമാക്കി ദിനങ്ങൾ തള്ളി നീക്കുന്നതുമായ കടലാസു സംഘടനയുടെ വില പോലും ഡിപ്പാർട്മെൻറ് നൽകാത്ത SBCO ജീവനക്കാരുടെ ഇതര സംഘടനയുടെ അസ്ഥിത്വത്തെ തിരിച്ചറിയണമെന്നും ജീവനക്കാരുടെ പ്രശ്നങ്ങളിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല എന്നുറക്കെ പ്രഖ്യാപിച്ചു SBCO ജീവനക്കാർക്കു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഏക അംഗീകൃത സംഘടനയായ AISBCE യൂണിയനിൽ അംഗമായി,  കരുത്തുറ്റ, അഭിമാനബോധമുള്ള  പ്രവർത്തകരായി മാറുവാൻ ഇനിയും മടിച്ചു നിൽക്കരുതെന്ന് അഭ്യർത്ഥിക്കുന്നു .

SBCO യുടെ   പ്രാധാന്യം കൂടുതൽ ശക്തമാക്കുന്നതിനായി മേയ് മാസം 30 , 31 തീയതികളിൽ ചെന്നൈയിൽ വെച്ച് നടന്ന വർക്ക് ഷോപ്പിൽ നമ്മുടെ ജനറൽ സെക്രട്ടറി, പ്രധാന കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കുകയുണ്ടായി . പുതിയ സാഹചര്യത്തിൽ SBCO യുടെ റോളിനെക്കുറിച്ചുംപ്രവൃത്തിസ്ഥലത്തിന്റെ” ഏകീകരണത്തെക്കുറിച്ചും മറ്റും വിശദമായി ചർച്ച ചെയ്യുകയും ചെയ്തു . CSI , RICT തുടങ്ങിയവയുടെറോൾ ഔട്ടിന്” ശേഷം മാത്രമേ നമ്മുടെ പുതിയ റോളിനെ കുറിച്ച് ഏകദേശ രൂപം ആവുകയുള്ളൂ എന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. യൂണിയൻ നിലപാടുകൾ തികച്ചും ജീവനക്കാർക്കനുകൂലമാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.  ഓഡിറ്റർ സ്റ്റാറ്റസിനു വേണ്ടിയുള്ള കേസിന്റെ അടുത്ത ഹിയറിങ് 12 . 07 . 2017 നാണ്. വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷ .

SBCOയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകി വരുന്ന പുതിയ സാഹചര്യങ്ങൾക്കനുസരിച്ചു യൂണിയൻ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നത് ലക്ഷ്യമാക്കി യുവാക്കൾക്ക് പൂർണ പ്രാതിനിധ്യം നൽകിക്കൊണ്ട് പുതിയ വർക്കിംഗ് കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. SBCO യുടെ ഭാവി, പുതിയതായി രൂപീകരിക്കപ്പെട്ട കമ്മിറ്റിയുടെ കൈകളിൽ ഭദ്രമായിരിക്കുമെന്നു യോഗം വിലയിരുത്തി. കഴിഞ്ഞ രണ്ടിലേറെ ദശാബ്ദങ്ങൾ യൂണിയൻ പ്രവർത്തനം നടത്തിവന്നിരുന്ന കമ്മിറ്റി അംഗങ്ങളെ സമ്മേളനം അഭിനന്ദിച്ചു.

അംഗങ്ങൾ തമ്മിലും നേതൃത്വവുമായും ആശയവിനിമയത്തിൽ ഉള്ള കുറവ് പരിഹരിക്കപ്പെടേണ്ടത് അനിവാര്യമാണ്. അത് കൊണ്ടുതന്നെ "സോഷ്യൽ മീഡിയയുടെ" ഉപയോഗം ഫലപ്രദമായി ഉപയോഗിക്കാൻ അഭ്യർത്ഥിക്കുന്നു. യൂണിയനും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും SBCO വർക്കുമായി ബന്ധപ്പെട്ട് അറിയുന്ന പുതിയ പുതിയ അറിവുകളും ആശയങ്ങളും പരസ്പരം കൈമാറുവാൻ വേണ്ടിയും അത് പ്രയോജനപ്പെടുത്തണം. നമ്മുടെ യുണിയനുമായോ ജോലിയുമായോ യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങളുടെ അതിപ്രസരം അതിൽ ഉണ്ടായാൽ വേണ്ട കാര്യങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകും.   സോഷ്യൽ മീഡിയ പ്രാപ്യമല്ലാത്തവരുടെ പ്രശ്നങ്ങൾക്ക് മറ്റു മാർഗങ്ങളിൽ കൂടിയും പരിഹാരം നിർദ്ദേശിക്കാൻ ശ്രമിക്കുന്നതാണ്

സമ്മേളനത്തിൽ തെരഞ്ഞെടുത്ത പുതിയ ഭാരവാഹികളുടെ ലിസ്റ്റും ഡിവിഷണൽ മീറ്റിംഗിൽ പങ്കെടുക്കേണ്ട പ്രതിനിധികളുടെ ലിസ്റ്റും  ഇതിനോടൊപ്പം അയയ്ക്കുന്നുണ്ട്.







മാവേലിക്കര                                                                                                 (കെ ചന്ദ്ര ബാബു)

05.06.2017                                                                                                      സർക്കിൾ സെക്രട്ടറി

Comments

Popular posts from this blog

Download Data Entry Software for Postal/Sorting Assistant (PA/SA) Exam- Phase 2

Letter to CPMG on latest issues of SBCO

PRESERVATION PERIOD FOR POSTAL RECORDS ( SBCO BRANCH ) Updated